Header Ads

  • Breaking News

    കക്കൂസ് മാലിന്യം: ദുരിതത്തലായി നിരവധി കുടുംബങ്ങൾ



    കണ്ണൂർ പഴയ ബസ്സ്സ്റ്റാൻഡിന് പിറകിലുള്ള റെയിൽവേ ക്വാട്ടേഴ്സുകളിലെ താമസക്കാരുടെ ദുരിതം എന്ന് തീരും. മൂക്കുപൊത്തിയാണ് യാത്ര. ജനൽ തുറന്നിടാൻ വയ്യ. നാറ്റത്തിനൊപ്പം ഈച്ചയും പറന്നുവരും. നാറ്റം കാരണം ആഹാരംപോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് ക്വാട്ടേഴ്സിലെ താമസക്കാർ. ഉദ്യോഗസ്ഥരും താമസിക്കാരുമായി 48 കുടുംബം ക്വാർട്ടേഴ്സിൽ താമസിക്കുന്നു.പഴയ ബസ്സ്റ്റാൻഡ് ശൗചാലയത്തിൽനിന്നുള്ള വെള്ളമാണ് കുത്തിയൊലിച്ച് റോഡിലും ക്വാട്ടേഴ്സിന് സമീപത്തും എത്തുന്നത്. പലതവണ ഇത് ആവർത്തിച്ചപ്പോൾ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിൽ
    പരാതിപ്പെട്ടു. തുടർന്ന് ബസ്സ്സ്റ്റാൻഡ് ശൗചാലയം നടത്താൻ നിർദേശിച്ചു.

    കുറച്ചുകാലത്തേക്ക് പ്രശ്നമുണ്ടായില്ല. എന്നാൽ വീണ്ടും പൈപ്പ് പൊട്ടി മലിനവെള്ളം ഒഴുകുകയാണ്. പ്രശ്നം പരിശോധിക്കുമെന്ന് കേർപ്പറേഷൻ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad