Header Ads

  • Breaking News

    സൈക്കിള്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം



    രാത്രി കാലങ്ങളില്‍ സൈക്കിള്‍ യാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോട്ട് ഓഫീസര്‍ അറിയിച്ചു. സൈക്കിള്‍ യാത്രക്കാര്‍ രാത്രി കാലങ്ങളില്‍ കൂടുതലായി റോഡപകടങ്ങളില്‍പ്പെടുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.
    യാത്ര ചെയ്യുമ്പോള്‍ സൈക്കിളില്‍ നിര്‍ബന്ധമായും റിഫ്‌ളകടറുകള്‍ ഘടിപ്പിക്കുകയും മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ഹെല്‍മറ്റ്, റിഫ്‌ളക്ടീവ് ജാക്കറ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. അമിത വേഗതയില്‍ സൈക്കിള്‍ സവാരി നടത്തരുത്. സൈക്കിള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും മറ്റ് തകരാറുകള്‍ ഇല്ലെന്നും ഉറപ്പാക്കണം.

    No comments

    Post Top Ad

    Post Bottom Ad