Header Ads

  • Breaking News

    ശ്രീകണ്ഠാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ ആറ് പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കേസ്




    കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിന്‍റെ പേരില്‍ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ ആറ് പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കേസ്. ശ്രീകണ്ഠാപുരം പോലീസ് ആണ് കേസെടുത്തത്.

    സംഭവത്തെ തുടര്‍ന്ന്, വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും സസ്പെന്‍റ് ചെയ്തേക്കും. ഇക്കാര്യത്തില്‍ പി.ടി.എ എക്സിക്യൂട്ടീവ് യോഗം അന്തിമ തീരുമാനമെടുക്കും.
    ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലാണ് പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചത്.

    പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് സഹലിന് ചെവിക്ക് പരിക്കേറ്റു. കേൾവി ശക്തി കുറഞ്ഞു. മുടി നീട്ടി വളർത്തിയതിനും ബട്ടൻസ് മുഴുവൻ ഇട്ടതിനുമായിരുന്നു മർദ്ദനമെന്നാണ് വിവരം. മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിന് പിന്നാലെ സഹലിന്റെ മാതാപിതാക്കൾ ശ്രീകണ്ഠാപുരം പോലീസിൽ പരാതി നൽകുകയായിരുന്നു


    No comments

    Post Top Ad

    Post Bottom Ad