Header Ads

  • Breaking News

    ബൈക്ക് മരത്തിലിടിച്ച് വീണ യുവാവ് ടാങ്കർ ലോറി കയറി മരിച്ചു

    കണ്ണൂർ : താഴെചൊവ്വയിൽ ബൈക്ക് മരത്തിലിടിച്ച് റോഡിലേക്കു തെറിച്ചുവീണ യുവാവ് ടാങ്കർ ലോറി കയറി മരിച്ചു. നടാൽ ഒകെയുപി സ്കൂളിനു സമീപം നടുക്കണ്ടി വീട്ടിൽ ഉത്തമന്റെ മകൻ അമൽ (26) ആണ് മരിച്ചത്. പരുക്കേറ്റ സഹയാത്രികൻ വൈഷ്ണവിനെ (19) എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ഇന്നലെ രാത്രി 11.30ന് ചൊവ്വ നന്തിലത്തിനു സമീപമാണു സംഭവം. കണ്ണൂരിൽ നിന്നു വീട്ടിലേക്ക് പോകുന്നതിനിടെ റോഡരികിലെ കൂറ്റൻ തണൽ മരത്തിൽ ഇടിച്ചാണ് അപകടം. റോഡിലേക്കു തെറിച്ചുവീണ ഉടൻ ടാങ്കർ ലോറി കയറി വലിച്ചിഴയ്ക്കപ്പെട്ടു. തൽക്ഷണം മരിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് വൈഷ്ണവിനെ ആശുപത്രിയിൽ എത്തിച്ചത്.

    No comments

    Post Top Ad

    Post Bottom Ad