കണ്ണൂരിൽ പ്ലസ് ടു വിദ്യാർഥിനിക്ക് പീഡനം: രണ്ടുപേർ റിമാൻഡിൽ
പഴയങ്ങാടി: സുഹൃത്തായ വിദ്യാർഥിനിയുടെ വീട്ടിൽ അതിഥിയായി താമസിച്ചുപഠിക്കുന്ന 17കാരിയായ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ചെറുക്കളയിലെ പി.പി. നദീർ (26), കുറുമാത്തൂർ പൊക്കുണ്ടിലെ കെ.പി. സമീർ (26) എന്നിവരെയാണ് പഴയങ്ങാടി പൊലീസ് സ്റ്റേഷൻ ചുമതലയിലുള്ള പയ്യന്നൂർ സി.ഐ മഹേഷ് കെ. നായരും സംഘവും അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പനുസരിച്ചാണ് ഇവർക്കെതിരെ കേസ്. ഇവരെ പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. വിദ്യാർഥിനി താമസിക്കുന്ന മുറിയിൽ രാത്രിസമയത്ത് അതിക്രമിച്ചുകയറി സംഘംചേർന്ന് പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്.വിദ്യാർഥിനിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വിദ്യാലയാധികൃതർ നടത്തിയ കൗൺസലിങ്ങിലാണ് വിവരം ലഭ്യമായത്. തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു.
No comments
Post a Comment