പട്ടാപ്പകൽ വീട്ടിൽ മോഷണം; അഞ്ചരപ്പവനും 17,000 രൂപയും നഷ്ടപ്പെട്ടു
പയ്യന്നൂർ: ഏഴിലോട് വീട്ടില്‍ പട്ടാപ്പകല്‍ മോഷണം. അഞ്ചരപ്പവന്‍ സ്വര്‍ണാഭരണവും 17,000 രൂപയും നഷ്ടപ്പെട്ടതായി പരാതി. ഏഴിലോട്ടെ എ.വി. അശോക് കുമാറിന്റെ എ.വി ഹൗസിലാണ് വെള്ളിയാഴ്ച പകല്‍ മോഷണം നടന്നത്. ഏഴിലോട്ടെ കച്ചവടക്കാരനായ അശോക് കുമാര്‍ രാവിലെ പത്തോടെ വീടുപൂട്ടി പുറത്തേക്ക് പോയതായിരുന്നു.
വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് പിറകിലെ വാതില്‍ തുറന്നിട്ടതായി കണ്ടത്. അന്വേഷണത്തില്‍ മോഷണം നടന്നതായി വ്യക്തമായി. നേരത്തെ വീട്ടില്‍ കയറിക്കൂടിയ മോഷ്ടാവ് അശോക് കുമാര്‍ വീടുപൂട്ടി പോയപ്പോള്‍ മോഷണം നടത്തി പിറകിലെ വാതില്‍ തുറന്ന് രക്ഷപ്പെട്ടതായാണ് നിഗമനം. ഭാര്യ എറണാകുളത്തെ മകളുടെ വീട്ടില്‍ പോയതിനാല്‍ രാവിലെ വാതില്‍ചാരി അശോക് കുമാര്‍ തുണി കഴുകാന്‍ പോയിരുന്നു.
ഈ സമയം അകത്തുകയറി ഒളിച്ചിരുന്ന കള്ളന്‍, വീടുപൂട്ടി പുറത്തുപോയപ്പോല്‍ മോഷണം നടത്തി പിറകിലെ വാതില്‍ തുറന്ന് പോയതായാണ് കരുതുന്നത്. പരിയാരം മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
No comments
Post a Comment