Header Ads

  • Breaking News

    ചങ്ങനാശേരി 'ദൃശ്യം മോഡല്‍' കൊലപാതകം; പ്രതി മുത്തുകുമാര്‍ അറസ്റ്റില്‍






    ആലപ്പുഴ: ചങ്ങനാശേരിയിലെ ‘ദൃശ്യം മോഡല്‍' കൊലപാതക കേസിലെ പ്രതി മുത്തുകുമാര്‍ അറസ്റ്റില്‍. ആലപ്പുഴ നോര്‍ത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മുത്തുകുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് പ്രാഥമിക വിവരം. പ്രതിയെ ചങ്ങനാശേരി പൊലീസിന് കൈമാറും.

    ആര്യാട് സ്വദേശി ബിന്ദുമോനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിടുകയായിരുന്നു. ഈ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയും ചെയ്തിരുന്നു. പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തിലും കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതിലുള്‍പ്പടെ വ്യക്തതയുണ്ടാകും.

    കഴിഞ്ഞ മാസം 26-നാണ് ആലപ്പുഴ, ആര്യാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് കിഴക്കേതയ്യില്‍ പുരുഷന്റെ മകന്‍ ബിന്ദുമോനെ കാണാതായത്.
    ബിന്ദുമോന്റെ സുഹൃത്തായ ചങ്ങനാശേരി എ.സി. കോളനിയില്‍ മുത്തുകുമാറിന്റെ വീടിനു പിന്നിലുള്ള ഷെഡിന്റെ തറ പൊളിച്ച് പോലീസ് നടത്തിയ പരിശോധനയിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ബി.ജെ.പി. പ്രവര്‍ത്തകനായ ബിന്ദുമോന്റെ െബെക്ക് ഇന്നലെ പുതുപ്പള്ളിയില്‍നിന്നു കണ്ടെത്തിയിരുന്നു. അവിവാഹിതനാണ്.

    ചമ്പക്കുളത്ത് ബന്ധുവിന്റെ മരണവിവരമറിഞ്ഞ് വീട്ടില്‍നിന്നു പോയ ബിന്ദുകുമാറിന്റെ മൊെബെല്‍ ഫോണ്‍ തിരുവല്ലയിലെത്തിയപ്പോള്‍ പരിധിക്കു പുറത്തായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചങ്ങനാശേരി എ.സി. കോളനിക്കു സമീപമാണു മൊെബെല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. ഇതോടെയാണ് മുത്തുകുമാറിന്റെ വീട് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്. വീടിന്റെ ചാര്‍ത്തിനോടു ചേര്‍ന്നുള്ള തറ പുതുതായി കോണ്‍ക്രീറ്റ് ചെയ്തതായി കണ്ടെത്തി. ഇതോടെ ചങ്ങനാശേരി ഡിെവെ.എസ്.പിയുടെ നേതൃത്വത്തില്‍ തറ പൊളിച്ച് പരിശോധന നടത്തുകയായിരുന്നു.


    No comments

    Post Top Ad

    Post Bottom Ad