Header Ads

  • Breaking News

    വളർത്തുനായ ലൈസൻസിന് 50 രൂപ: ഓൺലൈനായി അപേക്ഷിക്കാം, പേവിഷ പ്രതിരോധ കുത്തിവയ്പ്പ് സൗജന്യം



    തിരുവനന്തപുരം: വാളർത്തുനായ ലൈസൻസിന് ഇനി മുതൽ 50 രൂപ ഈടാക്കും. ലൈസൻസിന് വേണ്ടി ഓൺലൈനായി അപേക്ഷിക്കാമെന്നും തദ്ദേശ സ്വയംഭരണവകുപ്പ് വ്യക്തമാക്കി. citizen.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഒക്ടോബർ 15 മുതലാണ് പുതുക്കിയ ഫീസ് ഈടാക്കുക. ലൈസൻസിന് അപേക്ഷിക്കുമ്പോൾ പേവിഷ പ്രതിരോധ കുത്തിവയ്‌പ്പെടുത്തതിലെ സർട്ടിഫിക്കറ്റിന്റെ ഉളളടക്കം ചേർക്കണമെന്നും സർക്കാർ വ്യക്തമാക്കി.നേരത്തെ ലൈസൻസിന് പത്ത് രൂപയാണ് ഈടാക്കിയിരുന്നത്. വളർത്തുനായകള്‍ക്കും പേവിഷ പ്രതിരോധ കുത്തിവയ്പ്പിനുളള വാക്സിൻ സൗജന്യമാണ്. ടിക്കറ്റ് നിരക്കായി 15 രൂപയും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് 15 രൂപയും ചേര്‍ത്ത് 30 രൂപ ഈടാക്കും. ന​ഗരസഭകളിൽ അവിടുത്തെ ബൈലോ പ്രകാരമായിരിക്കും ലൈസൻസ് നൽകുക.തെരുവ് നായക്കളുടെ കുത്തിവയ്പ്പിന് വിരമിച്ച ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരെ ദിവസ വേതനത്തിന് നിയോഗിക്കാവുന്നതാണ്. ജില്ലാതല ഉദ്യോഗസ്ഥരുടെ സഹായത്തോടെ തദ്ദേശസ്ഥാപനങ്ങൾ എബിസി കേന്ദ്രത്തിനുളള സ്ഥലം കണ്ടെത്തുന്നതിനുളള നടപടി സ്വീകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. വന്ധ്യംകരണത്തിന് തെരുവുനായ്ക്കളെ കൊണ്ടുവരുന്ന വ്യക്തികള്‍ക്ക് എബിസി പ്രവര്‍ത്തനങ്ങള്‍ക്കുളള പ്രതിഫലം മാത്രമെ നല്‍കുകയൊളളുവെന്നും. 500 രൂപയായിരിക്കും എബിസി പ്രവർത്തനങ്ങൾക്ക് പ്രതിഫലം സർക്കാർ വ്യക്തമാക്കി.


    No comments

    Post Top Ad

    Post Bottom Ad