ഗവ.മെഡിക്കൽ കോളജിൽ ജലക്ഷാമം; വെള്ളമുള്ള കിണറും വെറുതെ കിടക്കുന്നു
പരിയാരം : കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജിൽ ജലക്ഷാമം രൂക്ഷമാകുമ്പോഴും നിലവിൽ വെള്ളമുള്ള കിണർ കോളജ് അധികൃതർ പ്രയോജനപ്പെടുത്താത്തതിൽ പ്രതിഷേധം ഉയരുന്നു. നഴ്സിങ് കോളജ് ഹോസ്റ്റലിൽ ആവശ്യത്തിനു വെള്ളം ലഭിക്കാത്തതിനാൽ വിദ്യാർഥികൾ വീടുകളിലേക്ക് തിരിച്ചു പോകേണ്ടി വന്നിട്ടും ജലക്ഷാമം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. മെഡിക്കൽ കോളജ് വളപ്പിൽ ചില കുഴൽ കിണറുകൾ ഉപയോഗിക്കുന്നില്ല. കോളജ് ഗ്രൗണ്ടിനു സമീപത്തെ, വേനലിലും ജലം ലഭിക്കുന്ന വലിയ കിണർ ജലക്ഷാമം നിലനിൽക്കുമ്പോൾ അധികൃതർ ഉപയോഗിക്കുന്നില്ല. പമ്പ് ഹൗസ്,പെപ്പ് ലൈൻ മോട്ടർ തുടങ്ങിയവ ഉണ്ടായിട്ടും കിണറിൽ നിന്നു വെള്ളം എടുക്കാത്ത കോളജ് അധികൃതരുടെ നടപടിയിൽ വിദ്യാർഥികളിൽ പ്രതിഷേധമുണ്ട്.
പ്രാഥമിക കൃത്യങ്ങൾക്കുപോലുംവെള്ളം ഇല്ലെന്നു വിദ്യാർഥികൾ മെഡിക്കൽ കോളജ്, ആശുപത്രി, നഴ്സിങ് കോളജ്, പാരാമെഡിക്കൽ കോളജ്, ജീവനക്കാരുടെ ക്വാർട്ടേഴ്സ്, വിദ്യാർഥി ഹോസ്റ്റൽ എന്നീ സ്ഥാപനങ്ങൾ പരിയാരം മെഡിക്കൽ കോളജ് ക്യാംപസിലുണ്ട്. എന്നാൽ ചില ദിവസങ്ങളിൽ വിദ്യാർഥി ഹോസ്റ്റലിൽ പ്രാഥമിക കൃത്യങ്ങൾക്കു പോലും വെള്ളം ലഭിക്കുന്നില്ലെന്നു വിദ്യാർഥികൾ പറയുന്നു. ചില സമയങ്ങളിൽ ടാങ്കിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും വിദ്യാർഥിനികൾ ബക്കറ്റിൽ വെള്ളം എടുത്തു മുകളിൽ താമസിക്കുന്ന മുറിയിൽ എത്തിക്കണം.നിലവിൽ മെഡിക്കൽ കോളജ് ക്യാംപസിലെ വിവിധ സ്ഥാപനത്തിലേക്കു വെള്ളം എത്തിക്കുന്നത് ചന്തപ്പുര വണ്ണത്തിപ്പുഴയിൽ നിന്നാണ്. പുഴയുടെ അരികിലായി വലിയ കിണറും പമ്പ് ഹൗസും വർഷങ്ങൾക്കു മുൻപേ സ്ഥാപിച്ചതുമാണ്.
വെള്ളം എടുത്തിരുന്നകിണർ നഷ്ടമായി ദിവസവും 22 മണിക്കൂർ വീതം പരിയാരം മെഡിക്കൽ കോളജിന് ആവശ്യമായ വെള്ളം പമ്പു ചെയ്ത കിണർ നഷ്ടമായതും ജലക്ഷാമം രൂക്ഷമാക്കാൻ കാരണമായി. ദേശീയപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പരിയാരം എമ്പേറ്റിൽ സ്ഥാപിച്ച പരിയാരം മെഡിക്കൽ കോളജിന്റെ കിണറും പമ്പ് ഹൗസും വികസനത്തിൽ ഇല്ലാതായതും ജലക്ഷാമത്തിനു കാരണമായി. ഇതിനു പകരമായി കിണർ നിർമിക്കാത്തതിനാൽ ക്യാംപസിൽ ജലക്ഷാമം നിത്യ സംഭവമായി.
No comments
Post a Comment