Header Ads

  • Breaking News

    സഹകരണ പരിശീലന കേന്ദ്രത്തില്‍ തത്സമയ പ്രവേശനം ഒക്ടോബര്‍ 17ന്



    സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എംബിഎ ഫുള്‍ടൈം 2022-24 ബാച്ചിലേക്കുള്ള തത്സമയ പ്രവേശനം ഒക്ടോബര്‍ 17ന് നടക്കും. കണ്ണൂര്‍ ചേനോളി ജംഗ്ഷനിലെ സഹകരണ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് തത്സമയ പ്രവേശനം നടക്കുക. 50 ശതമാനത്തില്‍ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇതേവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പങ്കെടുക്കാം. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്കും സീറ്റ് സംവരണം ലഭിക്കും. എസ് സി/എസ് ടി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 9447002106, 8547618290.

    No comments

    Post Top Ad

    Post Bottom Ad