Header Ads

  • Breaking News

    വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം

    ഭവന പുനരുദ്ധാരണ പദ്ധതി അപേക്ഷ സെപ്റ്റംബർ 20 നകം

    മുസ്‌ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈൻ ന്യൂനപക്ഷ മതവിഭാഗത്തിലുള്ള വിധവകൾ/വിവാഹം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവനപുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകും. വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് സഹായം. ഇതു തിരിച്ചടക്കേണ്ടതില്ല. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയും വീടിന്റെ വിസ്തീർണം പരമാവധി 1200 ചതുരശ്ര അടിയും ആകണം. ബി പി എൽ കുടുംബത്തിനും കുടുംബത്തിലെ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കും പെൺകുട്ടികൾ മാത്രമുള്ള അപേക്ഷകർക്കും മുൻഗണന. പ്രത്യേക അപേക്ഷാ ഫോറം വഴി അപേക്ഷിക്കുക. സർക്കാർ അല്ലെങ്കിൽ അർധസർക്കാർ സ്ഥിരവരുമാനമുള്ള മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ 10 വർഷത്തിനുള്ളിൽ ഭവനനിർമാണ സഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ആനൂകൂല്യം ലഭിച്ചില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വില്ലേജിൽ നിന്നോ പഞ്ചായത്തിൽ നിന്നോ വാങ്ങണം. 2022-23 വർഷത്തിൽ ഭൂനികുതി ഒടുക്കിയ രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും വീട് അറ്റകുറ്റപണി ചെയ്യാനുണ്ടെന്നും വീടിന്റെ വിസ്തീർണം 1200 ചതുരശ്ര അടിയിൽ കുറവാണെന്നും വില്ലേജ് ഓഫീസർ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണസ്ഥാപന അസിസ്റ്റന്റ് എഞ്ചിനിയർ അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രവും വേണം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സഹിതം ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ അല്ലെങ്കിൽ ഡെപ്യൂട്ടി കലക്ടർ(ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെഷൻ, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തിലോ സെപ്റ്റംബർ 20നകം അപേക്ഷിക്കണം. അപേക്ഷ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

    ഓംബുഡ്സ്മാൻ സിറ്റിംഗ്

    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓംബുഡ്സ്മാൻ സിറ്റിംഗ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്നു. ചിറക്കൽ ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിൽ നീർത്തട വികസന വരമ്പ് നിർമ്മാണ പ്രവൃത്തി പരിശോധിച്ച് നിർദേശങ്ങൾ നൽകി. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സീമ കൂഞ്ചാൽ, ജോയിന്റ് ബി.ഡി.ഒ പ്രദീപൻ ടി പി എന്നിവർ പങ്കെടുത്തു. ഓംബുഡ്സ്മാനുള്ള പരാതികൾ ombudsmanmgnregskannur@gmail.com എന്ന മെയിൽ വിലാസത്തിലോ നേരിട്ടോ സമർപ്പിക്കാം.

    മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം

    2022ലെ പ്ലസ്ടു പൊതുപരീക്ഷയിൽ കണക്ക്, സയൻസ് വിഷയമായി വിജയിച്ച പട്ടികവർഗ വിദ്യാർഥികൾക്ക് മെഡിക്കൽ /എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു. താമസ ഭക്ഷണ സൗകര്യത്തോടെ ഒരു വർഷത്തെ പരീശീലന നൽകും. പ്ലസ്ടു കോഴ്സുകൾക്ക് ലഭിച്ച മാർക്കിന്റെയും 2022ലെ കീം പരീക്ഷാ സ്‌കോറിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. താൽപ്പര്യമുള്ളവർ വെള്ളക്കടലാസിൽ സ്വയം തയ്യാറാക്കിയ അപേക്ഷ, മാർക്ക്ലിസ്റ്റ്, നീറ്റ് എക്സാം സ്‌കോർ എന്നിവയുടെ പകർപ്പ്, ഫോൺ നമ്പർ സഹിതം സെപ്റ്റംബർ പത്തിന് മുമ്പ് ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ജില്ലാ ഐടിഡിപി ഓഫീസിലോ സമർപ്പിക്കണം. ഫോൺ: പേരാവൂർ-9496070386, കൂത്തുപറമ്പ്-9496070387, ഇരിട്ടി-9496070388, തളിപ്പറമ്പ്-9496070401, ആറളം-9496070393, കണ്ണൂർ-0497 2700357.

    കണ്ണൂർ-പുതുച്ചേരി സ്വിഫ്റ്റ് സർവീസ്: ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

    കേരളത്തിൽ നിന്നും മാഹി വഴി പുതുച്ചേരിയിലേക്കുള്ള കെ എസ് ആർ ടി സി സ്വിഫ്റ്റിന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. കണ്ണൂർ, പാലക്കാട്, സേലം, നെയേ്വേലി, കോയമ്പത്തൂർ വഴിയാണ് സർവീസ്. സെപ്റ്റംബർ മൂന്നിന് ആരംഭിക്കുന്ന ആദ്യയാത്രക്ക് ഓൺലൈൻ ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താം. www .online.keralartc .com വെബ്‌സൈറ്റ് വഴിയോ, ENTE KSRTC മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യാം. ഫോൺ: 18005994011, 0497 2707777

    പഠനമുറി നിർമ്മാണ ധനസഹായം

    എടക്കാട്, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്, കൂത്തുപറമ്പ് നഗരസഭാ പരിധിയിലെ ഹൈസ്‌കൂൾ മുതൽ പ്ലസ്ടു വരയുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്ക് പഠനമുറി നിർമ്മാണത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികൾ സംസ്ഥാന/ കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കുന്നവരായിരിക്കണം. ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവരും 800 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വീടുകളിൽ താമസിക്കുന്നവരുമാവണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ അഞ്ച്. ഫോൺ: 9947654005

    റാങ്ക് പട്ടിക റദ്ദായി

    ജില്ലയിലെ വനിതാ സിവിൽ എക്സൈസ് ഓഫീസർ (501/2017) തസ്തിക തെരഞ്ഞെടുപ്പിന് 2021 ഏപ്രിൽ നാലിന് നിലവിൽ വന്ന 180/2021/doc റാങ്ക് പട്ടിക 2022 ഏപ്രിൽ 29ന് കാലാവധി അവസാനിച്ചതിനാൽ 2022 ഏപ്രിൽ 30 മുതൽ റദ്ദായി.

    താൽപര്യപത്രം ക്ഷണിച്ചു

    ജില്ലാ പഞ്ചായത്തിന്റെ പട്ടികവർഗ ഉപപദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 300 പട്ടികവർഗ യുവതീ യുവാക്കൾക്ക് യൂണിഫോം സേനയിലേക്ക് തൊഴിൽ നേടാനുള്ള മൂന്നു മാസത്തെ പരിശീലനം നൽകുതിന് താൽപര്യമുള്ള അംഗീകൃത പരിശീലന സ്ഥാപനങ്ങൾ/ഏജൻസികൾ എന്നിവരിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. സെപ്റ്റംബർ മൂന്നിനകം താൽപര്യപത്രം ഐ ടി ഡി പി ഓഫീസർക്ക് സമർപ്പിക്കണം. ഫോൺ : 0497 2700357.


    No comments

    Post Top Ad

    Post Bottom Ad