Header Ads

  • Breaking News

    കണ്ണൂർ സർവ്വകലാശാല അറിയിപ്പുകൾ



    അസൈൻമെന്റ് സമർപ്പണം

    യഥാസമയം അസൈൻമെന്റ് സമർപ്പിക്കാത്ത പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ – ബിരുദാനന്തര വിദ്യാർഥികൾ,  പിന്നീട്, അടുത്ത ബാച്ചിന്റെ കൂടെ  അസൈൻമെന്റ് സമർപ്പിക്കുകയാണെങ്കിൽ, പ്രസ്തുത സെമസ്റ്ററിന്റെ സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തെന്ന് ഉറപ്പാക്കേണ്ടതാണ്.

    സീറ്റ് ഒഴിവ്

    കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ക്യാമ്പസ്, നിയമ പഠന വകുപ്പിൽ 2022-23 വർഷത്തിലേക്കുള്ള എൽ.എൽ.എം. പ്രവേശനത്തിന് പൊതു വിഭാഗം, എസ്.സി, എസ്.ടി  എന്നീ വിഭാഗങ്ങളിൽ  സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ 5ന് 10 മണിക്ക് വകുപ്പ് മേധാവിക്ക് മുന്നിൽ ഹാജരാവേണ്ടതാണ്. ഫോൺ : 9961936451

    ടൈംടേബിൾ

    30.09.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. (റെഗുലർ), ഏപ്രിൽ 2022 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

    പുനർമൂല്യനിർണയ ഫലം

    ഒന്നാം വർഷ വിദൂരവിദ്യാഭ്യാസ ബി. എ. (ഏപ്രിൽ 2021) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഗ്രേഡ്/ ഗ്രേഡ് പോയിന്റിൽ മാറ്റമുള്ളപക്ഷം റിസൽറ്റ് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും മാർക്ക് ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

    പരീക്ഷാവിജ്ഞാപനം

    27.09.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം. എഡ്. (സപ്ലിമെന്ററി – 2020 സിലബസ്),  നവംബർ 2021  പരീക്ഷകൾക്ക് 15.09.2022 മുതൽ 17.09.2022 വരെ പിഴയില്ലാതെയും 19.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

    അപേക്ഷാ തീയ്യതി നീട്ടി 

    കണ്ണൂർ സർവ്വകലാശാല രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ, പരീക്ഷാ കൺട്രോളർ എന്നീ തസ്തികകളിലേക്ക് നേരിട്ട്/ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത വിജ്ഞാപനം അനുസരിച്ച് അപേക്ഷ സമർപ്പിക്കുന്നതിന് നിശ്ചയിച്ച സമയപരിധി സെപ്തംബർ 19  വരെ ദീർഘിപ്പിച്ചതായി അറിയിക്കുന്നു.

    പരീക്ഷയ്ക്ക് അപേക്ഷിക്കാം

    സപ്തംബർ 14ന് ആരംഭിക്കുന്ന, സർവ്വകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് റഗുലർ മെയ് 2022 പരീക്ഷയ്ക്ക് പിഴയില്ലാതെ സപ്തംബർ 2 വരെയും പിഴയോട് കൂടെ 3 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.



    No comments

    Post Top Ad

    Post Bottom Ad