Header Ads

  • Breaking News

    കണ്ണൂർ ജില്ലാ ആശുപത്രിക്കു മുൻപിലുള്ള ഗതാഗത കുരുക്ക്: രോഗികൾ ദുരിതത്തിൽ



    കണ്ണൂർ ജില്ലാ ആശുപത്രിക്കു മുൻപിലുള്ള ഗതാഗതക്കുരുക്ക് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തലവേദനയാകുന്നു. ഇടുങ്ങിയ റോഡും റോഡരികിലെ അനധികൃത പാർക്കിംഗുമാണ് ഇവിടെയെത്തുന്ന നൂറുകണക്കിനാളുകൾക്കു വിനയാകുന്നത്. ജില്ലാ ആശുപത്രി പഴയ ബ്ളോക്കിൽ പാർക്കിംഗ് സൗകര്യം പരിമിതമായതിനാൽ ഇവിടെയെത്തുന്ന കാറുകളും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ആയിക്കര, സിറ്റി റോഡരികിലാണ് നിർത്തിയിടുന്നത്. വളരെ ഇടുങ്ങിയ റോഡിലൂടെ പത്തോളം സ്വകാര്യ ബസുകളും നൂറുകണക്കിന് വാഹനങ്ങളും സഞ്ചരിക്കുന്നുണ്ട്. താഴെചാവ്വ, ആദികടലായി എന്നിവടങ്ങളിലേക്ക്
    പോകാനുള്ള ഏറ്റവും എളുപ്പവഴിയും
    ഇതുതന്നെയാണ്. അതുപോലെ കണ്ണൂർ,താണ, കാൾടെക്സ് എന്നിവടങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്ലാസയിലെത്തിച്ചേരാൻ ഇതുവഴിയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. കണ്ണൂർ സിറ്റി ഹയർസെക്കൻഡറി സ്കൂൾ, അറയ്ക്കൽ മ്യൂസിയം തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങളിലേക്ക് ഇതുവഴി വേണം പോകാൻ.

    No comments

    Post Top Ad

    Post Bottom Ad