Header Ads

  • Breaking News

    യുക്രൈനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പഠനം തുടരാൻ അനുവദിക്കണമെന്ന് ആവശ്യം; ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും






    യുക്രൈനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പഠനം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. 
    റഷ്യ-യുക്രൈൻ യുദ്ധ പ്രതിസന്ധി കുട്ടികളുടെ വിദ്യാഭ്യാസത്തെ ഗുരുതരമായി തടസ്സപ്പെടുത്തി, ഉക്രെയ്‌നിലെ ദൗർഭാഗ്യകരമായ സംഭവങ്ങൾ വിദ്യാർത്ഥികളെ അവിടുന്ന് ഒഴിപ്പിക്കുന്നതിലേക്ക് നയിച്ചു. തൽഫലമായി, അവരുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായി. കുട്ടികളുടെ വിദ്യാഭ്യാസം അപകടാവസ്ഥയിലാണെന്നും ഹർജി ആരോപിക്കുന്നു.

    2022 ഫെബ്രുവരി മുതൽ വിദ്യാർത്ഥികളുടെ പഠനം ഫലത്തിൽ നിലച്ചിരിക്കുന്ന അവസ്ഥയാണ്. യുദ്ധത്തിൽ തകർന്ന രാജ്യത്ത് സമാധാനം ഇതുവരെയും പുനഃസ്ഥാപിക്കാനായിട്ടില്ലെന്നും ഹർജി പറയുന്നു. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക.


    No comments

    Post Top Ad

    Post Bottom Ad