Header Ads

  • Breaking News

    തെരുവുനായ പ്രശ്‌നം ഹൈക്കോടതി ഇന്ന് പരിഗണിക്കും


    തെരുവു നായ വിഷയവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും മൃഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് തെരുവുനായ പ്രശ്‌നവും ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ഗോപിനാഥ് പി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. തെരുവുനായകളുടെ വന്ധ്യംകരണത്തിനും അഭയ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

    തെരുവുനായകളുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം. എന്നാല്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്നത് തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. പ്രശ്‌നപരിഹാരത്തിന് സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും.


    സംസ്ഥാനത്തെ തെരുവുനായ ആക്രമണത്തില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തെരുവുനായ്ക്കളെ കൊല്ലുന്ന സംഭവങ്ങളില്‍ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.. ഡി.ജി.പിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കി നല്‍കിയത്.

    No comments

    Post Top Ad

    Post Bottom Ad