എല്ല് തൊണ്ടയിൽ കുടുങ്ങി അവശനിലയിൽ ആയ നായയെ മൃഗസംരക്ഷണ സംഘം ഏറ്റെടുക്കണമെന്ന ആവശ്യവുമായി മീനാക്ഷി
Type Here to Get Search Results !

എല്ല് തൊണ്ടയിൽ കുടുങ്ങി അവശനിലയിൽ ആയ നായയെ മൃഗസംരക്ഷണ സംഘം ഏറ്റെടുക്കണമെന്ന ആവശ്യവുമായി മീനാക്ഷികൊച്ചി: സംസ്ഥാനത്തെങ്ങും തെരുവുനായ്ക്കളുടെ ആക്രമണമാണ്. നിരവധി പേർ തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടേണ്ടതായി വന്നു. ഈ അവസരത്തിൽ ഇവയെ പ്രതിരോധിക്കാനുള്ള ശ്രമം ആണ് സമൂഹത്തിൽ നടക്കുന്നത്. ഇതിനിടെ ബാലതാരം മീനാക്ഷിയുടെ ഫേസ്ബുക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എല്ല് തൊണ്ടയിൽ കുടുങ്ങി അവശനിലയിൽ ആയ നായയെ മൃഗസംരക്ഷണ സംഘം ഏറ്റെടുക്കണമെന്ന ആവശ്യമാണ് മീനാക്ഷി ഉന്നയിക്കുന്നത്.

മീനാക്ഷിയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പാവം നായുടെ ഇന്നത്തെ അവസ്ഥയാട്ടോ … ഫ്രാങ്കോ എന്നാണേ ഇവന്റെ പേര് എല്ലാർക്കും ഏറെ പ്രിയപ്പെട്ടവൻ. എന്നും ഞാൻ കാണുന്നത് കൊണ്ടാണോന്നെനിക്കറിയില്ല. എനിക്കും ഒരുപാട് ഇഷ്ടാണേ ഇവനെ ശാന്തസ്വഭാവി …ഒന്നിനെയും ഉപദ്രവിക്കില്ല … മറ്റ് നായ്ക്കൾ സ്വന്തം ഭക്ഷണം എടുക്കാൻ വന്നാലും ശാന്തതയോടെ മാറി നില്ക്കും … പക്ഷെ ഉണ്ടല്ലോ ഇപ്പോൾ ഇവന്റെ അവസ്ഥ ശെരിക്കും സങ്കടകരമായ രീതിയിലാണ് … എന്തോ കഴിച്ചപ്പോ എല്ല് തൊണ്ടയിൽ കുടുങ്ങിയതാണോ ന്നാ എന്റെ സംശയം .. കഴുത്തിൽ പുഴുവരിച്ച് തുടങ്ങിയ ഒരു വ്രണവും കാണാനുണ്ടെട്ടോ .. പ്രതിരോധ കുത്തിവെയ്പ്പും മറ്റും എടുത്തിട്ടുള്ളതാണേ അതെനിക്കുറപ്പാ ഞങ്ങടെ നാട്ടിലെ എല്ലാ നായ്ക്കൾക്കും കഴിഞ്ഞ ദിവസം പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയിരുന്നു. എന്തായാലും ആ കൂട്ടത്തിൽ ഇവനും കിട്ടിയിട്ടുണ്ട് … മൃഗസ്നേഹികളുടെ ഏതെങ്കിലും സംഘടനയ്ക്ക് ഈ നായെ രക്ഷിക്കാൻ കഴിയുമോ … കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ കിടങ്ങൂർ പാദുവ Jn… (കോട്ടയം.. മണർകാട് ..അയർക്കുന്നം … പാദുവ)

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad