‘ജീവിക്കുന്നത് ബാലയുടെ പണം കൊണ്ട്’: ലൈവില്‍ പൊട്ടിത്തെറിച്ച് അഭിരാമി സുരേഷ്
Type Here to Get Search Results !

‘ജീവിക്കുന്നത് ബാലയുടെ പണം കൊണ്ട്’: ലൈവില്‍ പൊട്ടിത്തെറിച്ച് അഭിരാമി സുരേഷ്മലയാളികളുടെ പ്രിയഗായികയായ അമൃത സുരേഷിനും കുടുംബത്തിനും നേരെ സോഷ്യൽ മീഡിയകളിൽ നടക്കുന്ന സൈബർ ആക്രമണം പലപ്പോഴും അതിര് കടക്കാറുണ്ട്. ഇപ്പോഴിതാ, തനിക്കും കുടുംബത്തിനും എതിരെ നാളുകളായി നടന്ന് വരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ അമൃതയുടെ സഹോദരി അഭിരാമി സുരേഷ് രംഗത്ത്. തന്റെ സോഷ്യല്‍ മീഡിയ പേജിൽ ലൈവിലെത്തിയാണ് താരം സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ ശക്തമായി പ്രതികരിച്ചത്.

ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ താങ്ങാന്‍ കഴിയില്ലെന്ന് അഭിരാമി പറയുന്നു. ഇതിന് മാത്രം എന്ത് തെറ്റാണ് തങ്ങൾ ചെയ്തതെന്നും ഇവർ ചോദിക്കുന്നു. സൈബര്‍ സെല്ലില്‍ പരാതി നൽകുമെന്നാണ് അഭിരാമി മുന്നറിയിപ്പ് നൽകുന്നത്. താന്‍ പങ്കുവെച്ച വീഡിയോയ്ക്ക് അടിയില്‍ വന്ന മോശമായ കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവെച്ച ശേഷമാണ് അഭിരാമി ലൈവില്‍ എത്തിയത്.

‘ബിഗ് ബോസ് ഷോയ്ക്ക് ശേഷം ഞങ്ങള്‍ ഇത് അനുഭവിക്കുകയാണ്. ഞങ്ങളെ മാനസികമായി പീഡിപ്പിക്കുകയാണ്. വീട്ടുകാര്‍ വിഷമിക്കുന്നതും അമ്മ കരയുന്നതും എത്രനാള്‍ കണ്ട് നില്‍ക്കാന്‍ കഴിയും. ഇപ്പോള്‍ പരിധിവിട്ടു. മടുത്തു. കേസ് കൊടുക്കും’, അഭിരാമി പറയുന്നു.

തന്നെ ബോഡി ഷെയ്മിംഗ് നടത്തിയവര്‍ക്ക് എതിരേയും അഭിരാമി പ്രതികരിക്കുന്നുണ്ട്. ‘അമൃതയുടെ മുന്‍ ഭര്‍ത്താവും നടനുമായ ബാലയുടെ പണം കൊണ്ടാണ് ഇവര്‍ ജീവിക്കുന്നത്’ എന്ന ഒരു വ്യക്തിയുടെ കമന്റിന് രൂക്ഷമായ ഭാഷയിലാണ് അഭിരാമി മറുപടി നൽകുന്നത്. ‘എന്ത് അധികാരത്തിലാണ് നിങ്ങള്‍ ഇത് പറയുന്നത്. ഞങ്ങള്‍ നന്നായി അധ്വാനിക്കുന്നുണ്ട്. യൂട്യൂബ് വഴിയും ഞങ്ങള്‍ക്ക് പണം വരുന്നുണ്ട്. ഇതിന്റെ എല്ലാം കണക്ക് നിങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടോ?’ അഭിരാമി ചോദിക്കുന്നു.

ബാലയുമായുള്ള വിവാഹ മോചനത്തിന് വർഷങ്ങൾക്ക് ശേഷം സംഗീത സംവിധായകന്‍ ഗോപിസുന്ദറിനൊപ്പം പുതിയൊരു ജീവിതം തുടങ്ങാന്‍ തീരുമാനിച്ച അമൃതയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ആയിരുന്നു ഉയര്‍ന്നത്. ഈ സൈബർ ആക്രമണം ഇനിയും തുടരാൻ കഴിയില്ലെന്നും കേസ് നല്കുമെന്നുമാണ് അഭിരാമി വ്യക്തമാക്കുന്നത്.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad