വനിതാരത്‌ന പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു
Type Here to Get Search Results !

വനിതാരത്‌ന പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

വിവധ മേഖലകളിൽ മികച്ച സേവനം കാഴ്ചവെച്ച വനിതകൾക്കായി കേരള സർക്കാർ ഏർപ്പെടുത്തിയ വനിതാരത്‌ന പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. വനിത-ശിശുവികസന വകുപ്പ് മുഖേന സാമൂഹ്യ സേവനം, കായികരംഗം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം എന്നീ മേഖലകളിലുള്ളവർക്ക് അപേക്ഷിക്കാം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നിവർക്കും അർഹതയുണ്ട്. ഓരോ പുരസ്‌കാര ജേതാവിനും ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകും. താൽപര്യമുള്ളവർ അതത് ജില്ലാ വനിതാ ശിശുവികസന ഓഫീസിൽ നവംബർ 25നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം പ്രവർത്തന മേഖല വിശദീകരിക്കുന്ന രേഖകൾ ( പുസ്തകം, സിഡികൾ, ഫോട്ടോകൾ, പത്രക്കുറിപ്പ്) ഉൾപ്പെടുത്തണം. വ്യക്തികൾക്കും സംഘടനകൾക്കും വനിതകളെ പുരസ്‌ക്കാരത്തിനായി നാമനിർദ്ദേശം ചെയ്യാം. വിശദ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും www.wcdkeral.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0497 2700708.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad