Header Ads

  • Breaking News

    ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും കസ്റ്റഡിയില്‍



    കണ്ണൂര്‍: യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ പെരുവാമ്പ സ്വദേശി സൂര്യയുടെ മരണത്തെ തുടര്‍ന്നാണ് ഇരുവരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കരിവെള്ളൂര്‍ കൂക്കാനത്തെ സി. രാകേഷ്, മാതാവ് ഇന്ദിര എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

    ഗാര്‍ഹിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് യുവതിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്. 24 വയസുള്ള സൂര്യയാണ് ഇക്കഴിഞ്ഞ മൂന്നിന് ജീവനൊടുക്കിയത്. ഭര്‍തൃവീട്ടിലെ നിരന്തര പീഡനമാണ് യുവതി ജീവനൊടുക്കാന്‍ കാരണമെന്ന് യുവതിയുടെ കുടുംബം പയ്യന്നൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ഭര്‍ത്താവും അമ്മയും ചേര്‍ന്ന് സൂര്യയെ പിഡീപ്പിച്ചിരുന്നുവെന്ന് കുടുംബം വ്യക്തമാക്കുന്നു.

    കസ്റ്റഡിയില്‍ എടുത്ത രാകേഷിനെയും മാതാവ് ഇന്ദിരയെയും വിശദമായി ചോദ്യം ചെയ്തു. മെഡിക്കല്‍ പരിശോധനയും മറ്റു നടപടി അക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി
    കോടതിയില്‍ ഹാജരാക്കും. 2021-ലാണ് ഇവരുടെ വിവാഹം നടന്നത്. എട്ടുമാസം പ്രായമുള്ള മകനുണ്ട്.


    No comments

    Post Top Ad

    Post Bottom Ad