Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടു

    മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കൊച്ചിയിലേക്ക് തിരിച്ചു വിട്ടു.തിങ്കളാഴ്ച പുലർച്ചെ അഞ്ചിന് ദുബായിൽ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനമാണ് ലാൻഡിങ്ങിന് കഴിയാതെ വഴി തിരിച്ചു വിട്ടത്. പല തവണ ലാൻഡിങ്ങിന് ശ്രമിച്ചെങ്കിലും പൈലറ്റിന് റൺവേ വ്യക്തമായി കാണാൻ കഴിയാതെ വന്നതോടെയാണിത്. കാലാവസ്ഥ അനുകൂലമായതോടെ രാവിലെ 10.45ന് യാത്രക്കാരുമായി വിമാനം കണ്ണൂരിൽ എത്തി.

    No comments

    Post Top Ad

    Post Bottom Ad