ആര്യാ രാജേന്ദ്രന്‍ കെ.എം.സച്ചിന്‍ദേവ് വിവാഹം സെപ്റ്റംബര്‍ നാലിന്; ‘പാര്‍ട്ടി ക്ഷണക്കത്ത്’ പങ്കുവച്ച് സച്ചിന്‍
Type Here to Get Search Results !

ആര്യാ രാജേന്ദ്രന്‍ കെ.എം.സച്ചിന്‍ദേവ് വിവാഹം സെപ്റ്റംബര്‍ നാലിന്; ‘പാര്‍ട്ടി ക്ഷണക്കത്ത്’ പങ്കുവച്ച് സച്ചിന്‍മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ കെ.എം.സച്ചിന്‍ദേവും സെപ്റ്റംബര്‍ നാലിന് വിവാഹിതരാകും. ഇതുസംബന്ധിച്ച സിപിഐഎമ്മിന്റെ വിവാഹ ക്ഷണക്കത്ത് സച്ചിന്‍ ദേവ് പങ്കുവച്ചു. ( arya rajendran and sachin dev wedding invitation ).

തിരുവനന്തപുരം എകെജി ഹാളില്‍ പകല്‍ 11നാണ് ചടങ്ങ് നടക്കുക. എ.കെ.ജി സെന്ററിലെ വിവാഹത്തിന് ശേഷം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ ഒരുക്കുന്ന സൃഹദ വിരുന്നിന്റെ ക്ഷണക്കത്താണ് പങ്കുവച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ആറിന് വൈകുന്നേരം 4 മണി മുതലാണ് സൗഹൃദ വിരുന്ന്. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പേരിലാണ് കത്ത് തയാറാക്കിയിരിക്കുന്നത്.
രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയുമാണ് വിവാഹിതരാകുന്നത്. ഫെബ്രുവരിയിലാണ് ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ പുറത്തുവന്നത്. മാര്‍ച്ച് മാസത്തിലായിരുന്നു വിവാഹനിശ്ചയം. വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞാണ് കോഴിക്കോട് വിവാഹ സത്കാരം. എസ്എഫ്‌ഐ രംഗത്ത് ഒരുമിച്ച് പ്രവര്‍ത്തിച്ചുള്ള പരിചയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തുന്നത്.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ദേവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തില്‍നിന്ന് വിജയിച്ചത്. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്. ബാലുശേരി മണ്ഡലത്തില്‍ നിന്ന് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സച്ചിന്‍ ജയിച്ചത്. ഓള്‍ സെയിന്റ്‌സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 21-ാം വയസിലാണ് ആര്യ മേയറാകുന്നത്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Our Whats App Group