Header Ads

  • Breaking News

    കണ്ണൂരിൽ നിന്ന് പുതുച്ചേരിയിലേക്ക് കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസ് ആരംഭിക്കുന്നു




    തലശേരി : കണ്ണൂരിൽ നിന്ന് പുതുച്ചേരിയിലേക്ക് കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസ് ആരംഭിക്കുന്നു . ഒരേ സമയം പുതുച്ചേരിയിൽ നിന്നും കണ്ണൂരിൽ നിന്നും സർവീസ് നടത്താൻ പുതുച്ചേരി ട്രാൻസ്പോർട്ട് കമീഷണർ അന്തർസംസ്ഥാന പെർമിറ്റ് അനുവദിച്ചിട്ടുണ്ട്. പുതുച്ചേരി സർക്കാരിന്റെ അനുമതി ലഭിച്ചാൽ ബസ് ഓടിത്തുടങ്ങുമെന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു . മുഖ്യമന്ത്രി പിണറായി വിജയന് മുൻ മാഹി എം എൽ എ വി രാമചന്ദ്രൻ നൽകിയ നിവേദനം പരിഗണിച്ചാണ് കെഎസ്ആർടിസി സർവീസ് നടത്താൻ തീരുമാനിച്ചത് . പുതുച്ചേരി മുഖ്യമന്ത്രിക്കും നിവേദനം നൽകിയിരു ന്നു . അന്തർസംസ്ഥാന സർവീസായതിനാൽ നടപടി പൂർത്തിയാക്കാനുള്ള കാലതാമസത്തിലാണ് തീരുമാനം വൈകിയത്. പുതുച്ചേരി ട്രാൻസ്പോർട്ട്
    കോർപ്പറേഷൻ കാലപ്പഴക്ക മുള്ള ബസാണ് നിലവിൽ മാ ഹി – പുതുച്ചേരി റൂട്ടിൽ ഓടിക്കുന്നത് . ബസ് പാതിവഴിയിലാകുന്നതും മഴക്കാലത്ത് ചോർന്നൊലിക്കുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടായിരുന്നു . മാഹിയിൽനിന്ന് ദിവസവും പുതുച്ചേരിയിലേക്ക് യാത്രക്കാരുണ്ട് . മംഗളൂരു പുതുച്ചേരി ട്രെയിനിൽ റിസർവേഷൻ സീറ്റ് കിട്ടുക ബുദ്ധിമുട്ടാണ് . സ്വിഫ്റ്റ് ഓടിത്തുടങ്ങിയാൽ കൂടുതൽ യാത്രക്കാർ ബസിനെ ആശ്രയിക്കും . പുതുച്ചേരി കേന്ദ്ര സർവകലാശാല , ജിപ്മർ , മെഡിക്കൽ , എൻജിനിയറിങ് കോളേജുകൾ എന്നിവിടങ്ങളിലേക്ക് ദിവസവും നിരവധിപ്പേർ യാത്ര ചെയ്യുന്ന റൂട്ടാണിത് .

    No comments

    Post Top Ad

    Post Bottom Ad