Header Ads

  • Breaking News

    ഫെസിലിറ്റേറ്റര്‍ ഒഴിവ് പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് നിയമനം



    പരപ്പ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ പരിധിയില്‍ പുതുതായി ആരംഭിച്ച 21 സാമൂഹ്യ പഠനമുറികളിലേക്ക് (ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് ഓഫീസ് പനത്തടി 10, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് ഭീമനടി- 11), നിലവില്‍ പ്രവര്‍ത്തിക്കുന്നവയില്‍ ഒഴിവുള്ള 3 പഠനമുറികളിലേക്കും ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നതിന് അഭ്യസ്തവിദ്യരായ പട്ടികവര്‍ഗ്ഗ യുവതീയുവാക്കളുടെ അഭിമുഖം ജൂലൈ 12ന് രാവിലെ 10ന് പരപ്പ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടക്കും. ബിഎഡ്, ഡിഎഡ് ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള, സാമൂഹ്യ പഠനമുറി പ്രവര്‍ത്തിക്കുന്ന 5 കി.മീറ്റര്‍ ചുറ്റളവിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് ഹാജരാകണം. ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് ഭീമനടി പനത്തടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായി ബന്ധപ്പെടണം.

    No comments

    Post Top Ad

    Post Bottom Ad