Header Ads

  • Breaking News

    പെൺകുട്ടികൾക്ക് സൗജന്യ ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, പുതിയ പരിശീലന പരിപാടികളുമായി എൻസിഡിസി




    കോഴിക്കോട്: സംസ്ഥാനത്ത് പുതിയ പരിശീലന പരിപാടിയുമായി നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻസിഡിസി) കേരള റീജിയൻ. ഈ വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് എൻസിഡിസിയുടെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിക്കുന്നത്. പെൺകുട്ടികൾക്ക് സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനമാണ് എൻസിഡിസി ഒരുക്കുന്നത്.

    സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾക്ക് പുറമേ, വിദ്യാർത്ഥിനികൾക്ക് ആവശ്യമായ മോട്ടിവേഷൻ ക്ലാസ്, നൈപുണ്യ വികസനം, പബ്ലിക് സ്പീക്കിംഗ്, പ്രസന്റേഷൻ സ്കിൽ, വ്യക്തിത്വ വികസനം തുടങ്ങിയ മേഖലകളിലെ ക്ലാസുകളും നൽകും.

    സൂം ആപ്ലിക്കേഷനിലൂടെയാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് ആറുമണിക്ക് ക്ലാസ് ആരംഭിക്കും. കൂടാതെ, ഒരു മണിക്കൂർ പെയർ പ്രാക്ടീസിനും അവസരം ഒരുക്കുന്നുണ്ട്. ആകെ 25 ദിവസമാണ് പരിശീലനത്തിന്റെ കാലാവധി. താൽപര്യമുള്ള വിദ്യാർത്ഥിനികൾക്ക് ഈ പരിപാടിയുടെ ഭാഗമാകാൻ കഴിയും.


    No comments

    Post Top Ad

    Post Bottom Ad