Header Ads

  • Breaking News

    പഠിക്കുന്ന കുട്ടികൾ പഠിക്കട്ടെ, ആ സമയത്ത് അവരെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കരുത്: വി ശിവൻകുട്ടി



    തിരുവനന്തപുരം: കുട്ടികളെ പഠന സമയത്ത് മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി രംഗത്ത്. പഠിക്കേണ്ട സമയത്ത് കുട്ടികൾ പഠിക്കട്ടെയെന്നും, അവർക്ക് മേൽ കൂടുതൽ ഭാരങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

    സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിനിടയിലായിരുന്നു കുട്ടികളെക്കുറിച്ചുള്ള മന്ത്രിയുടെ പരാമർശം. പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ ലൈബ്രറികളിലേക്ക് 10 കോടി രൂപയുടെ പുസ്തകങ്ങള്‍ സര്‍ക്കാര്‍ വിതരണം ചെയ്‌തെന്നും, വായന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു.

    അതേസമയം, തളിര് സ്‌കോളര്‍ഷിപ്പ് 2022-23ന്റെ രജിസ്‌ട്രേഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷനായി.

    No comments

    Post Top Ad

    Post Bottom Ad