Header Ads

  • Breaking News

    ‘മെഡിസെപ്’ നടപ്പിലാക്കി ഉത്തരവിറങ്ങി: പദ്ധതി ജൂലൈ ഒന്നു മുതൽ ആരംഭിക്കും



     

    തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കുമുള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ ‘മെഡിസെപ്’ ജൂലൈ ഒന്നു മുതൽ ആരംഭിക്കും. പദ്ധതി നടപ്പിലാക്കി ഉത്തരവിറങ്ങിക്കഴിഞ്ഞു. 500 രൂപയാണ് പ്രതിമാസ പ്രീമിയം. ഒരു വർഷം 4800 രൂപയും 18 ശതമാനം ജി.എസ്.ടിയും നൽകണം. ജൂൺ മുതലാണ് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും പ്രീമിയം തുക ഈടാക്കുക.

    ഓറിയന്റൽ ഇൻഷുറൻസിനാണ് കരാർ ലഭിച്ചിട്ടുള്ളത്. ആശുപത്രികളെ എംപാനൽ ചെയ്യുന്നതിനുള്ള പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ആശുപത്രികളെ എം പാനൽ ചെയ്യുന്നത് മൂന്ന് ദിവസത്തിനകം പൂർത്തിയാകുമെന്നും തീരുമാനമായാൽ ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട ഉത്തരവും പുറത്തിറങ്ങുമെന്നും ധനവകുപ്പ് അറിയിച്ചു.

    ചികിത്സാ പാക്കേജുമായി ബന്ധപ്പെട്ട് ചില ആശുപത്രികൾ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ച് പദ്ധതിയിൽ ചേരാൻ വൈമുഖ്യം പ്രകടിപ്പിച്ചിരുന്നു. ഇത്തരം ആശുപത്രികളുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad