Header Ads

  • Breaking News

    ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്നു ബന്ധുക്കളോട് പറയുന്നത് പീഡനം, വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി



    ബംഗളൂരു: ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്നു ഭാര്യ മറ്റുള്ളവരോടു പറയുന്നത് മാനസിക പീഡനാണെന്നും അതിനെ വിവാഹ മോചനത്തിനു കാരണമായി പരിഗണിക്കാമെന്നും കര്‍ണാടക ഹൈക്കോടതി.വിവാഹ മോചന ഹര്‍ജി തള്ളിയ കുടുംബ കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഉത്തരവ്.

    തെളിവുകള്‍ ഒന്നുമില്ലാതെയാണ് ഭാര്യ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ചത്. ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്നു ബന്ധുക്കളോടു പറഞ്ഞത് അപമാനിക്കുന്നതിനു തുല്യമാണ്. ഭര്‍ത്താവിന്റെ അന്തസിന് ഇതിലൂടെ ക്ഷതം സംഭവിച്ചിട്ടുണ്ട്- കോടതി ചൂണ്ടിക്കാട്ടി.

    ഏതു വൈദ്യ പരിശോധനയ്ക്കും തയാറാണെന്ന് ഭര്‍ത്താവ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനൊന്നും തയാറാവാതെ ആക്ഷേപം ഉന്നയിക്കുകയാണ് ഭാര്യ ചെയ്തത്. ഇത് മാനസിക പീഡനമാണെന്ന് കോടതി വിലയിരുത്തി.

    2013ലാണ് ധര്‍വാഡ് സ്വദേശിയായ യുവാവ് വിവാഹം കഴിച്ചത്. ആദ്യമാസങ്ങളില്‍ സുഖകരമായി നീങ്ങിയ ദാമ്ബത്യം പിന്നീട് പ്രശ്‌നങ്ങളിലക്കു കടക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഭര്‍ത്താവ് കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കി. എന്നാല്‍ കോടതി ഇത് അനുവദിച്ചില്ല.


    No comments

    Post Top Ad

    Post Bottom Ad