Header Ads

  • Breaking News

    സാമൂഹ്യ പഠന മുറികളിൽ ഫെസിലിറ്റേറ്റർ നിയമനം ;അപേക്ഷ ക്ഷണിച്ചു




    പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിനും, സ്‌കൂൾ കൊഴിഞ്ഞുപോക്ക് തടയുന്നതിനും, ഗൃഹപാഠങ്ങൾ പഠിക്കാൻ സഹായിക്കാനുമായി പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന 26 സാമൂഹ്യ പഠന മുറികളിൽ ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു. പട്ടികവർഗ യുവതീ-യുവാക്കളെയാണ് ഫെസിലിറ്റേറ്റർമാരായി തെരഞ്ഞെടുക്കുക. ബി എഡ്, ടി ടി സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രസ്തുത യോഗ്യതയുടെ അഭാവത്തിൽ പി ജി/ ബിരുദം/ പ്ലസ് ടു യോഗ്യതയുള്ളവരെ പരിഗണണിക്കും. കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം, കാടൻമല, പേരാവൂർ പഞ്ചായത്തിലെ എടപ്പാറ, ആറളം പഞ്ചായത്തിലെ ചങ്കായത്തോട്, വിയറ്റ്‌നാം, പടിയൂർ പഞ്ചായത്തിലെ ചടച്ചിക്കുണ്ടം, ഉളിക്കൽ പഞ്ചായത്തിലെ പുറംവയൽ, പയ്യാവൂർ പഞ്ചായത്തിലെ വാതിൽമട, കരിമ്പകണ്ടി, എരുവശ്ശേരി പഞ്ചായത്തിലെ കുനിയൻപുഴ, അരീക്കാമല, നടുവിൽ പഞ്ചായത്തിലെ ഉത്തൂർ, കോട്ടയംതട്ട്, ചെറുപുഴ പഞ്ചായത്തിലെ കുണ്ടേരി, ഭൂദാനം, ആലക്കോട് പഞ്ചായത്തിലെ കാവുംകുടി, കൂളാമ്പി, ചെങ്ങളായി പഞ്ചായത്തിലെ തോപ്പിലായി, പാട്യം പഞ്ചായത്തിലെ കണ്ണവം, കോളയാട് പഞ്ചായത്തിലെ കോഴിമൂല, പാടിപ്പറമ്പ്, കറ്റിയാട്, മണ്ഡപം, ചെക്യേരി, ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ പറമ്പുകടവ്, തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ നരിക്കോട്മല എന്നീ കോളനികളിലാണ് പഠന മുറികൾ.  ഈ കോളനികളുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് നിയമനത്തിന് മുൻഗണന ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അനുബന്ധ രേഖകൾ സഹിതം ജൂൺ 25 ന് മുമ്പായി കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഐ ടി ഡി പി ഓഫീസിലോ, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ അപേക്ഷകൾ സമർപ്പിക്കണമെന്ന് പ്രൊജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2700357.

    No comments

    Post Top Ad

    Post Bottom Ad