Header Ads

  • Breaking News

    ടെക്നിക്കൽ കമ്മിറ്റി രൂപീകരണം ;അപേക്ഷ ക്ഷണിച്ചു




     

    ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് പ്രവ്യത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ, സാങ്കേതിക അനുമതി നൽകൽ, നിർവ്വഹണ മേൽനോട്ടം, ബിൽ തയ്യാറാക്കൽ എന്നീ സേവനങ്ങൾ നൽകുന്നതിനായി ജില്ലാ ആസൂത്രണ സമിതി ജില്ലാതലത്തിൽ ടെക്നിക്കൽ കമ്മിറ്റി രൂപീകരിക്കുന്നു. പൊതുമരാമത്ത് (ഇലക്ട്രിക്കൽ/ഇലക്ടോണിക്സ്), കെഎസ്ഇബി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, കെൽട്രോൺ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയർമാർക്ക് അപേക്ഷിക്കാം. ബയോഡാറ്റയും പ്രവൃത്തി പരിചയം സംബന്ധിച്ച രേഖകളുടെ പകർപ്പും സഹിതം ജൂൺ 30നകം ജില്ലാ പ്ലാനിംഗ് ഓഫീസർ, ജില്ലാ പ്ലാനിംഗ് ഓഫീസ്, സിവിൽ സ്റ്റേഷൻ, കണ്ണൂർ-2 എന്ന വിലാസത്തിൽ അപേക്ഷിക്കാം. ഫോൺ 0497 2700765. ഇമെയിൽ dpokannr@gmail.com

    No comments

    Post Top Ad

    Post Bottom Ad