Header Ads

  • Breaking News

    കോളേജ് യൂണിഫോമിൽ സ്‌കൂട്ടറിൽ ‘പറന്ന്’ അഞ്ച് വിദ്യാർത്ഥികൾ: കിട്ടിയത് എട്ടിന്റെ പണി



    ചെറുതോണി: കോളേജ് യൂണിഫോം ധരിച്ച് ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികൾ ഒരേസമയം നടത്തിയ ‘പറക്കൽ’ വീഡിയോ വൈറലായതോടെ കിട്ടിയത് എട്ടിന്റെ പണി. സ്‌കൂട്ടർ ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസ് അധികൃതർ റദ്ദാക്കി പിഴയിട്ടു. ഒപ്പം പുറകിൽ ഇരുന്നവരുടെ മാതാപിതാക്കളെ സ്റ്റേഷനിൽ വിളിച്ച് വരുത്തി, നന്നായി ഉപദേശിച്ച് വിട്ടു. അഞ്ചുപേരെയും അവരുടെ അച്ഛനമ്മമാരെയും വിളിച്ചുവരുത്തി ആർ.ടി.ഒ. ഉദ്യോഗസ്ഥർ കൗൺസലിങ്ങും നടത്തി.

    മുരിക്കാശ്ശേരി ടൗണിലായിരുന്നു സംഭവം. വെള്ളിയാഴ്ചയാണ് വിദ്യാർത്ഥികൾ പറക്കൽ സവാരി നടത്തിയത്. സാഹസികമായ ഈ യാത്രയുടെ ദൃശ്യങ്ങൾ സുഹൃത്തുക്കൾ തന്നെ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. സ്വകാര്യകോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികളായ ഇവർ അതേ കോളേജിന്റെ യൂണിഫോമിലാണ് സാഹസികമായ രീതിയിൽ വാഹനമോടിച്ചത്. ദൃശ്യങ്ങൾ വൈറലായി.

    വിദ്യാർത്ഥികളെയും മാതാപിതാക്കളെയും ആർ.ടി.ഒ. ഓഫീസിലേയ്ക്ക് അധികൃതർ വിളിച്ചുവരുത്തി. മേലിൽ കുറ്റംചെയ്യുകയില്ലെന്ന് മാതാപിതാക്കളുടെ മുൻപിൽവെച്ച് പ്രതിജ്ഞയും എടുപ്പിച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്.

    No comments

    Post Top Ad

    Post Bottom Ad