കണ്ണൂരിൽ വീണ്ടും സ്വർണവേട്ട; 16 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 16 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. നാദാപുരം സ്വദേശിനിയായ ബഷീറയാണ് 308 ഗ്രാം ഭാരമുള്ള സ്വർണാഭരണങ്ങൾ വസ്ത്രത്തിനുള്ളിൽ വിദഗ്ദമായി ഒളിപ്പിച്ച് കൊണ്ടു വന്നത്. അസി. കമ്മീഷണർ ജയകാന്ത്, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ, ഇൻസ്പെക്ടർമാരായ നിഖിൽ കെ.ആർ, സുരേന്ദ്ര ജംഗിദ്, സന്ദീപ് ദാഹിയ, നിഷാന്ത് താക്കൂർ, ഓഫീസ് സ്റ്റാഫ് ഹരീഷ്, ലയ, എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സ്വർണം പിടികൂടിയത്.

No comments
Post a Comment