ടെലഗ്രാം: പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാൻ ഉടനെത്തും

ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ടെലഗ്രാം. റിപ്പോർട്ടുകൾ പ്രകാരം, പ്രതിമാസം നിശ്ചിത തുക ഫീ നൽകി ഉപയോഗിക്കാൻ കഴിയുന്ന ‘ടെലഗ്രാം പ്രീമിയം’ സബ്സ്ക്രിപ്ഷൻ പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാൻ നിലവിൽ വരുന്നതോടെ, ഉപയോക്താക്കൾക്ക് കൂടുതൽ ഫീച്ചറുകളും സൗകര്യങ്ങളും ലഭിക്കും.
സബ്സ്ക്രിപ്ഷൻ തുക എത്രയാണെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്രീമിയം പ്ലാൻ നിലവിൽ വന്നാലും ഇപ്പോൾ ഉപയോഗിക്കുന്ന ടെലഗ്രാം സൗജന്യമായി തുടർന്നും ഉപയോഗിക്കാൻ സാധിക്കും. കൂടുതൽ സൈസ് ഉള്ള ഫയലുകൾ അയക്കാനും സ്വീകരിക്കാനുമുള്ള സൗകര്യം, കൂടുതൽ സ്റ്റിക്കറുകൾ എന്നിവയാണ് സബ്സ്ക്രിപ്ഷൻ പ്ലാനിൽ ഉൾപ്പെടുത്തുക
No comments
Post a Comment