ഇന്ത്യയിൽ പെട്രോൾ- ഡീസൽ ഉപഭോഗം വർദ്ധിച്ചു

രാജ്യത്ത് കുതിച്ചുയർന്ന് പെട്രോൾ-ഡീസൽ ഉപഭോഗം. പെട്രോളിയം ആന്റ് പ്ലാനിംഗ് അനാലിസിസ് സെൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ മാസം ഇന്ത്യയിലെ ഇന്ധന ഉപഭോഗം 18.27 ദശലക്ഷം ടണ്ണാണ്. മുൻ വർഷം മെയ് മാസത്തെ അപേക്ഷിച്ച് 23.8 ശതമാനമാണ് ഇത്തവണ വർദ്ധനവ് രേഖപ്പെടുത്തിയത്.
2021 ഏപ്രിൽ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ ഉപഭോഗ നിരക്കാണ് 2022 മെയ് മാസത്തിൽ ഉണ്ടായത്. ഡീസലിന്റെ ഉപഭോഗം മുൻ വർഷത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ 31.7 ശതമാനമാണ് ഉയർന്നത്. കൂടാതെ, 51.5 ശതമാനം ഉയർച്ചയാണ് പെട്രോൾ ഉപഭോഗത്തിൽ ഉണ്ടായത്. 3.02 ദശലക്ഷം ടണ്ണാണ് മെയ് മാസത്തിലെ ആകെ പെട്രോൾ ഉപഭോഗം.
No comments
Post a Comment