16-കാരിയെ പീഡിപ്പിച്ച കേസിൽ മണക്കടവ് സ്വദേശിക്ക് കഠിനതടവ്
തളിപ്പറമ്പ് : ഒറ്റത്തൈയിലെ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മണക്കടവ് ഒറ്റപ്ലാക്കൽ ഹൗസിൽ മനു തേമസിന് (34) തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി അഞ്ചുവർഷം കഠിനതടവും 30,000 രൂപ നഷ്ടപരിഹാരവും വിധിച്ചു. 2017 ഡിസംബറിലായിരുന്നു സംഭവം. ചുള്ളിപ്പള്ളയിൽ അമ്മൂമ്മയുടെ വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. പ്രതി കുളിമുറിയിൽ അതിക്രമിച്ചുകടന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്. 2018 മാർച്ച് ഒന്നിനാണ് കേസെടുത്തത്. അന്നത്തെ എസ്.ഐ. ഇ.പി.സുരേശൻ കേസന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസ്യക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.
No comments
Post a Comment