അഞ്ചര ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ
തളിപ്പറമ്പ്: പട്ടുവം വെള്ളിക്കീൽ റോഡ് ജംഗ്ഷന് സമീപം അഞ്ചര ലിറ്റർ വിദേശമദ്യവുമായ മംഗലശേരിയിലെ പള്ളിപ്പറത്ത് രവിന്ദ്രനെ(36) തളിപ്പറമ്പ് എക്സൈസ് പാർട്ടി പിടികൂടി.
പ്രിവൻ്റീവ് ഓഫീസർ കെ.പി. മധുസൂദനൻ, സിവിൽ എക്സൈസ് ഓഫീസർ ഉല്ലാസ് ജോസ് എന്നിവർ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് വെള്ളിക്കീൽ ജംഗ്ഷനിൽ വെച്ച് രവീന്ദ്രൻ പിടിയിലായത്.
രവീന്ദ്രൻ്റെ പേരിൽ അബ്കാരി കേസ്സെടുത്തു.

No comments
Post a Comment