കേരള ഫോട്ടോഗ്രാഫർ & വീഡിയോഗ്രാഫേഴ്സ് യൂണിയൻ പയ്യന്നൂർ ഏരിയാ സമ്മേളനം ട്രേഡ് യൂണിയൻ സെൻറർ പയ്യന്നൂർ വച്ച് നടന്നു
Type Here to Get Search Results !

കേരള ഫോട്ടോഗ്രാഫർ & വീഡിയോഗ്രാഫേഴ്സ് യൂണിയൻ പയ്യന്നൂർ ഏരിയാ സമ്മേളനം ട്രേഡ് യൂണിയൻ സെൻറർ പയ്യന്നൂർ വച്ച് നടന്നു

കേരള ഫോട്ടോഗ്രാഫർ & വീഡിയോഗ്രാഫേഴ്സ് യൂണിയൻ പയ്യന്നൂർ ഏരിയാ സമ്മേളനം ട്രേഡ് യൂണിയൻ സെൻറർ പയ്യന്നൂർ വച്ച് നടന്നു. സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സിഐടിയു ജില്ലാ കമ്മിറ്റി അംഗവും ഖാദി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറിയുമായ കെ. യു രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
 കേന്ദ്ര ഗവൺമെൻറിൻറെ തെറ്റായ നയങ്ങൾ കൊണ്ട് രാജ്യം നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിച്ചു അതുവഴി രാജ്യത്തെ ഇരുട്ടിൽ നിന്നും കരകയറ്റാൻ കേന്ദ്ര ഗവൺമെന്റെ തയ്യാറാകണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ കെ പി വി യു സംസ്ഥാന സെക്രട്ടറി വി സുരേഷ് , ജില്ലാ സെക്രട്ടറി പ്രദീപ് റെയിൻ,  ജില്ലാ വൈസ് പ്രസിഡൻറ് മനോഹരൻ മേഘ , മോഹനൻ മുളിക്കൽ  എന്നിവർ സംസാരിച്ചു. സത്യൻരൂപ അധ്യക്ഷതവഹിച്ചു മിഥുൻ കടന്നപ്പള്ളി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ഈ മാസം  മുതൽ  റേറ്റ് കാർഡ് നിലവിൽ വന്നു.
 പുതിയ ഭാരവാഹികൾ മിഥുൻ കടന്നപ്പള്ളി പ്രസിഡൻറ് ഗിജിൽ പയ്യന്നൂർ വൈസ് പ്രസിഡണ്ട്,  സെക്രട്ടറി സനൽ മാടക്ക, സിജിത്ത് കരിവെള്ളൂർ ജോയിൻ സെക്രട്ടറി, ട്രഷറർ വിജയൻ കെ. എരമം എന്നിവരെ  തെരഞ്ഞെടുത്തു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad