Header Ads

  • Breaking News

    ദേശീയ രാഷ്ട്രീയം അവസാനിപ്പിക്കുന്നു; ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കുമെന്ന് എ.കെ ആന്റണി

     


    പതിറ്റാണ്ടുകള്‍ നീണ്ട ദേശീയ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. 84 മുതല്‍ പ്രവര്‍ത്തകസമിതിയിലുണ്ട്. ഇന്ദിര മുതല്‍ എല്ലാവര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചുവെന്നും ഇനി കേരളത്തിലേക്ക് മടങ്ങുകയാണ. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


    ഭാവി പരിപാടികളെ കുറിച്ച് പ്രത്യേക പദ്ധതിയൊന്നും തയ്യാറാക്കിയിട്ടില്ല. ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാവരോടും കൂടിയാലോചിച്ച ശേഷമാകുമെന്നും എ കെ ആന്റണി പറഞ്ഞു. പ്രായം വേഗം കുറയ്ക്കും, പഴയ വേഗത്തില്‍ ഇപ്പോള്‍ സഞ്ചരിക്കാനാവുന്നില്ല. എന്നാല്‍ പാര്‍ട്ടി അനുവദിക്കുന്നത് വരെ ഇന്ദിരാ ഭവനിലെ ഓഫീസ് മുറിയില്‍ താനുണ്ടാകും. സമയമാകുമ്പോള്‍ പദവികളില്‍ നിന്നൊഴിയണം, അതാണ് തന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


    കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ തനിക്ക് ലഭിച്ചതുപോലെ അവസരങ്ങള്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല.അതിന് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു.

    നെഹ്‌റു കുടുംബത്തിന്റെ സാന്നിധ്യമില്ലാത്ത നേതൃത്വം കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല. കോണ്‍ഗ്രസ് ഇല്ലാതെ ഒരു പ്രതിപക്ഷസഖ്യത്തിനും നിലനില്‍പ്പുണ്ടാകില്ല. ആരു വിചാരിച്ചാലും രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും എ കെ ആന്റണി പറഞ്ഞു.


    ഇന്ത്യന്‍ പ്രതിരോധമന്ത്രി, കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി, കേരള നിയമസഭയിലെ പ്രതിപക്ഷനേതാവ് എന്നീ നിലകളില്‍ എകെ ആന്റണി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ കാലാവധി 2022 ഏപ്രില്‍ രണ്ടിനാണ് അവസാനിച്ചത്.

    No comments

    Post Top Ad

    Post Bottom Ad