Header Ads

  • Breaking News

    ഹരിദാസ് വധക്കേസ്; പ്രതിയെ താമസിപ്പിച്ച വീടിനുനേരെ ബോംബേറ്

    പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയെ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്. പ്രതി നിജിൽ ദാസിനെ പിടികൂടിയ വീടിന് നേരെയാണ് ബോംബേറുണ്ടായത്. വീടിന്റെ ജനൽ ചില്ലുകളും അടിച്ചുതകർത്തു. വീട്ടിൽ ആൾതാമസം ഉണ്ടായിരുന്നില്ല.

    പുലർച്ചെ ഇവിടെ നിന്നാണ് നിജിൽ ദാസിനെ ന്യൂ മാഹി പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. വീട്ടിലും സമീപത്തും പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി വരികയാണ്. മുഖ്യമന്ത്രിയുടെ വീടിന്റെ 200 മീറ്റർ അകലെയാണ് ബോംബേറ് നടന്നത്.

    No comments

    Post Top Ad

    Post Bottom Ad