Header Ads

  • Breaking News

    ട്രെയിനില്‍ 1.6 കോ​ടിയു​ടെ കു​ഴ​ല്‍​പ്പ​ണ​വു​മാ​യി 2 പേ​ര്‍ പിടിയില്‍

    ട്രെയിനില്‍ കോടികളുടെ കള്ളപണം കടത്താന്‍ ശ്രമം. ദാദര്‍-തിരുനെല്‍വേലി എക്സ്പ്രസില്‍ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടിയിലധികം രൂപയാണ് പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ടു മൂന്നിന് കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍വച്ച് നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ബി രണ്ട് കോച്ചില്‍ സഞ്ചരിച്ച മഹാരാഷ്ട്ര സ്വദേശി സാഗര്‍(23), രാജസ്ഥാന്‍ സ്വദേശി ജയ്ത്തറാം(37) എന്നിവരില്‍നിന്നാണ് 1,06,00, 000 രൂപ റെയില്‍വേ സംരക്ഷണസേന പിടികൂടിയത്. ബാഗിന്റെ രഹസ്യഅറയില്‍ 100 വീതം 2000 രൂപയുടെ 53 കെട്ടുകളിലായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്. മുംബൈയില്‍നിന്ന് കോഴിക്കോട്ടേക്കായിരുന്നു ഇവര്‍ ടിക്കറ്റെടുത്തിരുന്നത്. പണം ആദായനികുതി അസി ഡയറക്ടര്‍ക്കു കൈമാറി. ആര്‍പിഎഫ്. ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എന്‍ കേശവദാസ്, എസ്ഐമാരായ എപി ദീപക്, കെ സാജു സജി അഗസ്റ്റിന്‍, പിപി അബ്ദുല്‍സത്താര്‍, ഒകെ അജീഷ്, അപര്‍ണ അനില്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പണം പിടികൂടിയത്.

    No comments

    Post Top Ad

    Post Bottom Ad