കരിമ്പത്ത് നിയന്ത്രണം വിട്ട ചെങ്കൽ ലോറി ബസിന്റെ പിറകിൽ ഇടിച്ച് ലോറി ഡ്രൈവർക്ക് പരിക്ക്
Type Here to Get Search Results !

കരിമ്പത്ത് നിയന്ത്രണം വിട്ട ചെങ്കൽ ലോറി ബസിന്റെ പിറകിൽ ഇടിച്ച് ലോറി ഡ്രൈവർക്ക് പരിക്ക്

 

തളിപ്പറമ്പ്: നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി നിര്‍ത്തിയിട്ട ബസിന്റെ പിറകിലിടിച്ച് ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. പൂമംഗലത്തെ വിനോദിനാണ് (42) കാലിന് പരിക്കേറ്റത്. ഇദ്ദേഹത്തെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇന്ന് രാവിലെ 10.30 ഓടെ കരിമ്പം പാലം ബസ്‌റ്റോപ്പിലായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന കൊയ്യത്തുനിന്നുള്ള കാവേരി ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റുന്നതിനിടയിലാണ് പിറകില്‍ നിന്നുവന്ന ടിപ്പര്‍ലോറി ബസിന് ഇടിച്ചത്.


ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം ചുളുങ്ങി അകത്ത് കുടുങ്ങിയ ഡ്രൈവറെ തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഗ്രേഡ് കെ.വി.സഹദേവന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് പുറത്തെടുത്തത്.ലോറി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad