Header Ads

  • Breaking News

    മനുഷ്യരക്തത്തില്‍ മൈക്രോ പ്ലാസ്റ്റിക്! കണ്ടെത്തലില്‍ ഞെട്ടി ശാസ്ത്രജ്ഞര്‍


    മനുഷ്യരക്തത്തില്‍ മൈക്രോ പ്ലാസ്റ്റിക്! കണ്ടെത്തലില്‍ ഞെട്ടി ശാസ്ത്രജ്ഞര്‍
    മനുഷ്യരക്തത്തില്‍ ആദ്യമായി മൈക്രോപ്ലാസ്റ്റിക് മലിനീകരണം കണ്ടെത്തി ശാസ്ത്രജ്ഞര്‍. ഇതാദ്യമായാണ് ഇത്തരമൊരു കണ്ടെത്തല്‍. പരിശോധിച്ച 80% ആളുകളിലും പ്ലാസ്റ്റിക്കിന്റെ ചെറിയ കണങ്ങള്‍ കണ്ടെത്തുകയായിരുന്നു. കണികകള്‍ക്ക് ശരീരത്തിലുടനീളം സഞ്ചരിക്കാനും അവയവങ്ങളില്‍ തങ്ങിനില്‍ക്കാനും കഴിയുമെന്ന് കണ്ടെത്തല്‍ കാണിക്കുന്നു. വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണിത്.

    നിലവിലിത് ഏതെങ്കിലും വിധത്തില്‍ ആരോഗ്യത്തെ ബാധിക്കുമോ എന്നത് മനസിലാക്കാനായിട്ടില്ല. പക്ഷേ, മൈക്രോപ്ലാസ്റ്റിക്‌സ് മനുഷ്യകോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും വായു മലിനീകരണ കണങ്ങള്‍ ശരീരത്തില്‍ പ്രവേശിച്ച് പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് നേരത്തെയുള്ള മരണങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നതിനാല്‍ ഗവേഷകര്‍ ആശങ്കാകുലരാണ്.

    അന്തരീക്ഷത്തിലേക്ക് വരുന്ന ഉയര്‍ന്ന തോതിലുള്ള പ്ലാസ്റ്റിക് സാന്നിധ്യമാണ് ഇതിനെല്ലാം പിന്നില്‍. ചെറിയ കണങ്ങളെ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ശ്വസിക്കുന്നതിലൂടെയും ആളുകള്‍ ഇതിനകം തന്നെ ഉള്ളിലെത്തിക്കുന്നു, അവ ശിശുക്കളുടെയും മുതിര്‍ന്നവരുടെയും മലത്തില്‍ പോലും കണ്ടെത്തി.

    മൈക്രോപ്ലാസ്റ്റിക്സിന് ചുവന്ന രക്താണുക്കളുടെ പുറം ചര്‍മ്മത്തില്‍ പറ്റിപ്പിടിക്കാന്‍ കഴിയുമെന്നും ഓക്സിജന്‍ കടത്തിവിടാനുള്ള അവയുടെ കഴിവ് പരിമിതപ്പെടുത്തിയേക്കുമെന്നും അടുത്തിടെ കണ്ടെത്തിയിരുന്നു. ഗവേഷണത്തിന്റെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ.

    No comments

    Post Top Ad

    Post Bottom Ad