Header Ads

  • Breaking News

    നാളെ നിയന്ത്രണങ്ങളുടെ ആദ്യ ഞായര്‍

    തിരുവനന്തപുരം: കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളുണ്ടാകും. നിയന്ത്രണ ലംഘനം കണ്ടെത്താൻ പോലീസ് പരിശോധനകളുണ്ടാകും.

    അവശ്യ സർവീസുകൾക്ക് ഇളവ്

    • വിവാഹം, മരണാനനന്തര ചടങ്ങുകൾക്ക് 20 പേർ.
    • അടിയന്തര വാഹന അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പുകൾ തുറക്കാം.
    • ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും സ്റ്റേ വൗച്ചേഴ്സ് ഹാജരാക്കിയാൽ വിനോദസഞ്ചാരികളുടെ കാറുകളും ടാക്സി വാഹനങ്ങളും അനുവദിക്കും.
    • ഞായറാഴ്ച ജോലിചെയ്യേണ്ടവർക്ക് തിരിച്ചറിയൽ കാർഡുമായി സഞ്ചരിക്കാം.
    • പരീക്ഷകൾക്ക് പോകുന്നവർക്ക് അഡ്മിറ്റ് കാർഡുകൾ കൈവശംവെച്ച് യാത്രചെയ്യാം.
    • ദീർഘദൂരയാത്ര കഴിഞ്ഞെത്തുന്നവർ തീവണ്ടി, ബസ്, വിമാന യാത്രാ രേഖകൾ കാട്ടിയാൽ സഞ്ചരിക്കാം.

    രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കുന്നവ

    • റെസ്റ്റോറന്റുകൾ, ബേക്കറികൾ പാഴ്സലുകൾക്കായി തുറക്കാം.
    • പലവ്യഞ്ജനങ്ങൾ, പഴം, പച്ചക്കറികൾ, പാലും പാലുത്പന്നങ്ങളും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ, ഇറച്ചിക്കടകൾ, കള്ളുഷാപ്പുകൾ.
    • കൂറിയർ, ഇ-കോമേഴ്സ് പ്രവർത്തനങ്ങൾ.


    No comments

    Post Top Ad

    Post Bottom Ad