Header Ads

  • Breaking News

    ഗായികയാകാൻ നടി ​ഗായത്രി സുരേഷ്



    എസ്‌കേപ്പ്’ എന്ന സിനിമയിലൂടെ പിന്നണി ​ഗായികയാകാന്‍ ഒരുങ്ങി നടി ​ഗായത്രി സുരേഷ്.നവാ​ഗതനായ സര്‍ഷിക്ക് റോഷന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാസ്സി ഗിഫ്റ്റിനൊപ്പമാണ് ​ഗായത്രി പാടുന്നത്. ‌അധികം വൈകാതെ ​ഗാനം പുറത്ത് വിടും.

    ‌സാനന്ദ് ജോര്‍ജ് ഗ്രേസ് സംഗീതം സംവിധാനം നിര്‍വഹിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയത് വിനു വിജയ് ആണ്‌. ഗായത്രിയെ കൂടാതെ ശ്രീവിദ്യ മുല്ലശേരി, അരുണ്‍ കുമാര്‍ സന്തോഷ്‌ കീഴാറ്റൂര്‍, നന്ദന്‍ ഉണ്ണി, വിനോദ് കോവൂര്‍, ഷാജു ശ്രീധര്‍, ദിനേശ് പണിക്കര്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എസ് ആര്‍ ബിഗ് സ്ക്രീന്‍ എന്‍റര്‍ടൈന്‍മെന്‍റ് ആണ് ചിത്രം നിര്‍മിക്കുന്നത്.


    No comments

    Post Top Ad

    Post Bottom Ad