Join Our Whats App Group

*🛵🚲🏍️വാഹനമോടിച്ച് കുട്ടികളുടെ നിയമലംഘനം;ആർ ടി ഒ* *പരിശോധന കർശനമാക്കുന്നു*



കണ്ണൂർ: 18 വയസ്സിനു താഴെയുള്ള കുട്ടികൾ വാഹനവുമായി റോഡിലിറങ്ങുന്ന നിയമലംഘനം വ്യാപകമാവുന്നതിനാൽ ആർ ടി ഒ പരിശോധന കർശനമാക്കുന്നു.ഇത് 25000 രൂപ പിഴയും മൂന്ന് വർഷം തടവോ ലഭിക്കാവുന്ന കുറ്റമാണ്. 
പക്വതയില്ലാത്ത പ്രായത്തിൽ പൊതുനിരത്തിൽ വാഹനമോടിച്ചു അതീവ ഗുരുതരമായ അപകടങ്ങളാണ് ഇവർ വരുത്തിവക്കുന്നത്.

ഇരുചക്ര വാഹനങ്ങളിലെ പിന്നിൽ യാത്ര ചെയ്യുന്നവർ ഹെൽമെറ്റ് ധരിക്കാത്തതും നിയമലംഘനമാണ്,നമ്പർ പ്ലേറ്റ് മറച്ചു വെച്ച് സർവീസ് നടത്തുന്ന നിയമലംഘനങ്ങളും കുടുന്നുണ്ട് '
ഇത് കണക്കിലെടുത്ത് വരും ദിവസങ്ങളിൽ കർശന പരിശോധന നടത്തുമെന്ന് എൻഫോഴ്സ്മെന്റ് ആർ ടി ഒ അറിയിച്ചു.


Post a Comment

Previous Post Next Post