തളിപ്പറമ്പ് : വാഹന പരിശോധനക്കിടെ സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യ ശേഖരവുമായി രണ്ടു പേരെഎക്സൈസ് സംഘം പിടികൂടി ചുഴലി സ്വദേശിയായ റിട്ട. എസ്.ഐ.ഉണ്ണികൃഷ്ണൻ (60) ചുഴലി മൊട്ടക്കേപ്പീടികയിലെ മുണ്ടയിൽ വീട്ടിൽ നാരായണൻ (65) എന്നിവരെയാണ് 24 കുപ്പി വിദേശ മദ്യവുമായി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി.അഷറഫും സംഘവും പിടികൂടിയത്.
കുറുമാത്തൂർ ബാവുപ്പറമ്പ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് കെ.എൽ.59 സി. 9859 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായിഇരുവരും എക്സൈസിൻ്റെ പിടിയിലായത്.റെയ്ഡിൽസിവിൽ എക്സൈസ് ഓഫീസർ മാരായ ഷൈജു.കെ.വി , വിനീത്.പി. ആർ എന്നിവരുണ്ടായിരുന്നു