Header Ads

  • Breaking News

    ഹരിത പിരിച്ചു വിട്ടു; അന്ത്യശാസന നല്‍കിയിട്ടും വഴങ്ങിയില്ലെന്ന് മുസ്ലിം ലീഗ്

     


    എം.എസ്.എഫ് വനിതാ വിഭാഗം ‘ഹരിത’ പിരിച്ചു വിട്ട് മുസ്ലിം ലീഗ്. അന്ത്യശാസനം നല്‍കിയിട്ടും വഴങ്ങാത്തതിനാലാണ് ‘ഹരിത’ പിരിച്ചു വിട്ടത്. എം.എസ്.എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിൻവലിക്കണമെന്ന മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അന്ത്യശാസനം ഹരിത നേതൃത്വം തള്ളിയ സാഹചര്യത്തിലാണ് നടപടി.

    മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് പിരിച്ചു വിടാനുള്ള തീരുമാനം. ഹരിത അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചുവെന്ന് പിഎംഎ സലാം പറഞ്ഞു. നിലവിലെ കമ്മിറ്റി കാലാവധി കഴിഞ്ഞതാണെന്നും ഹരിതയ്ക്ക് പുതിയ കമ്മിറ്റി ഉടന്‍ രൂപീകരിക്കാമെന്നും സലാം പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad