Header Ads

  • Breaking News

    ഹോട്ടലിന് തീപിടിച്ച് രണ്ട് പേർ മരിച്ചു...

    പാലക്കാട് മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽവ്യൂ ഹോട്ടലിന് തീപിടിച്ചു. അപകടത്തിൽ രണ്ട് പേർ മരിച്ചു. കോട്ടക്കൽ സ്വദേശികളാണ് മരിച്ചത്. നാല് നിലകളുള്ള ലോഡ്ജ് കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഹോട്ടലിൽ നിന്നാണ് തീപടർന്നത്. ഹോട്ടലിലുണ്ടായിരുന്നവർ തീ പടർന്നതിനെ തുടർന്ന് ഓടി രക്ഷപ്പെട്ടു. ഹോട്ടലിൽ കുടുങ്ങിക്കിടന്നവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. അഗ്നിസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad