Header Ads

  • Breaking News

    ഏഴോം ഗ്രാമ പഞ്ചായത്ത് സമ്പൂർണ പത്താംതരം തുല്യതയിലേക്ക്

    ഏഴോം ഗ്രാമ പഞ്ചായത്ത് വരുന്ന രണ്ടു വർഷങ്ങൾ കൊണ്ട് സമ്പൂർണ പത്താംതരം തുല്യത കൈവരിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. 18 നും 50 നും മദ്ധ്യേ പ്രായമുള്ള ഏഴാം തരം വരെയെങ്കിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ നൂറ് പേരെയാണ്ആദ്യ ബാച്ചിൽ ഉൾപ്പെടുത്തുക. തുടർന്ന് പഞ്ചായത്ത് തല സർവ്വേ നടത്തി നിശ്ചിത പ്രായപരിധിയിൽപ്പെടുന്ന മുഴുവൻ പേരെയും പരിപാടിക്ക് കീഴിൽ കൊണ്ടുവരും. കുടുംബശ്രീ അംഗങ്ങൾക്കാണ് ആദ്യ ബാച്ചിൽ മുൻഗണന നൽകുക .കണ്ണൂർ ജില്ലാ പഞ്ചായത്ത് ലക്ഷ്യമിട്ടുന്ന സമ്പൂർണ സെക്കണ്ടറി വിദ്യാഭ്യാസ പരിപാടിയുടെ മുന്നോടിയെന്ന നിലയിലാണ് പരിപാടി ആരംഭിക്കുന്നത്.
    ലോക സാക്ഷരതാ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട്  പി.ഗോവിന്ദൻ പദ്ധതി പ്രഖ്യാപനം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.വിശ്വനാഥൻ മാസ്റ്റർ അദ്ധ്യക്ഷനായി.
    കല്ല്യാശേരി ബ്ലോക്ക്  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി.വിമല മുഖ്യാതിഥിയായി.
    ജില്ലാ സാക്ഷരതാ മിഷൻ കോഡിനേറ്റർ ഷാജു ജോൺ സാക്ഷരതാ ദിന സന്ദേശം നൽകി.
    പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.ഗീത, വികസന കാര്യ ചെയർമാൻ കെ.പി.അനിൽകുമാർ ,ക്ഷേമകാര്യ ചെയർപേഴ്സൻ പി.സുലോചന ,സി.ഡി..എസ് ചെയർപേഴ്സൻ കെ.ലളിത ,പി .വി.കുഞ്ഞിരാമൻ മാസ്റ്റർ ,സി.രാമചന്ദ്രൻ ,പി.വി.രമേഷ് ബാബു എന്നിവർ ആശംസയർപ്പിച്ചു.
    പ്രോഗ്രാം കോഡിനേറ്റർ വി.ആർ.വി. ഏഴോം സ്വാഗതവും നോഡൽ പ്രേരക് ഗീതാ അനിൽകുമാർ നന്ദിയും പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad