Header Ads

  • Breaking News

    പയ്യന്നൂരില്‍ 15 ബൂത്തുകള്‍ ഹൈസെന്‍സിറ്റീവ്; നിരീക്ഷണം കര്‍ശനമാക്കാന്‍ കോടതി നിര്‍ദ്ദേശം


    പയ്യന്നൂര്‍: പയ്യന്നൂരില്‍ 15 ബൂത്തുകള്‍ ഹൈസെന്‍സിറ്റീവ്. യു.ഡി.എഫ് കണ്‍വീനര്‍ എ.പി നാരായണന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഡബ്ല്യു.പി 27211 കേസിലാണ് 15 ബൂത്തുകള്‍ ഹൈസെന്‍സിറ്റീവ് ബൂത്തുകളായി കണ്ടെത്തിയത്. ഈ 15 ബൂത്തുകളിലും ആവശ്യമായ പോലിസ് പ്രൊട്ടക്ഷന്‍ നല്‍കാനും, വെബ് ക്യാമറ ഫിറ്റ് ചെയ്ത് നിരീക്ഷിക്കാനും ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. 


    നിലവിലുള്ള ബൂത്തുകള്‍ കോവിഡിന്റെ മറവില്‍ വിഭജിച്ച് പാര്‍ട്ടിയുടെ അധീനതയിലുള്ള വായനശാലകള്‍ പുതിയ ബൂത്തുകളാക്കി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് രാജാവിജയരാഘവന്‍ ഇത്തരം കര്‍ശന നിര്‍ദ്ദേശം കലക്ടര്‍ക്ക് നല്‍കിയത്. യു.ഡി.എഫ് കണ്‍വീനര്‍ക്കു വേണ്ടി അഡ്വ.രാജന്‍ വെള്ളോത്ത്, റില്‍ജിന്‍ വി.ജോര്‍ജ് എന്നിവര്‍ ഹാജരായി. 1, 5, 16, 19, 23, 24, 25, 31, 36, 37, 38, 40, 41, 42, 44 എന്നീ ബൂത്തുകളാണ്  ഹൈസെന്‍സിറ്റീവായി കണ്ടെത്തിയത്

    No comments

    Post Top Ad

    Post Bottom Ad