Header Ads

  • Breaking News

    യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ്‌: 3 പേർ പിടിയിൽ



    വടകര: 

    വടകര സ്വദേശിയായ യുവാവിനെ മൈസൂരുവില്‍നിന്ന്‌ തട്ടിക്കൊണ്ടുപോയി  പണം അപഹരിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ഹാസൻ ജില്ലയിലെ അഞ്ചുമാൻ ബാഗാഡിയയിൽ താമസക്കാരായ പാലക്കാട്‌ മണ്ണാർക്കാട് പാലക്കയം സ്വദേശി ഇലഞ്ഞിക്കൽ മുഹമ്മദ്സമീര്‍ (40), കണ്ണൂര്‍ കീഴ്മാടം സ്വദേശി ആലയാട്ട് അഷ്‌റഫ് (34), വീരാജ്‌പേട്ടയില്‍ താമസിക്കുന്ന കണ്ണൂര്‍ തളിപ്പറമ്പ് കപ്പം സ്വദേശി പുതിയപുരയിൽ തുണ്ടക്കാച്ചി ഉനൈസ് (33) എന്നിവരെയാണ് പിടികൂടിയത്. മൈസൂരു, വീരാജ്പേട്ട എന്നിവിടങ്ങളിൽനിന്നായിരുന്നു അറസ്‌റ്റ്‌. കഴിഞ്ഞ മാസം 24 ന് ആശുപത്രി ആവശ്യാർഥം മൈസൂരുവില്‍ എത്തിയതായിരുന്നു വടകര വില്യാപ്പള്ളി സ്വദേശിയായ ചാത്തോത്ത് താഴക്കുനി സുധീഷ്. ബസ് സ്‌റ്റാൻഡിലെത്തിയ യുവാവിനെ രാത്രി പതിനൊന്നരയോടെ ലോഡ്ജിൽ മുറി ശരിയാക്കിത്തരാമെന്നു പറഞ്ഞ് മൂന്നംഗ സംഘം കൂട്ടിക്കൊണ്ടുപോയി. മൈസൂരുവിലുള്ള ലോഡ്ജിൽ മൂന്നു‌ ദിവസം തടവിൽ പാർപ്പിച്ചു. പണം തന്നില്ലെങ്കിൽ പോക്സോ കേസിൽ പ്രതിയാക്കുമെന്നു പറഞ്ഞ്  ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്‌തു. യുവാവിന്റെ പക്കൽ പണമില്ലെന്ന് മനസ്സിലാക്കിയ പ്രതികൾ അയാളുടെ സഹോദരനെ ഫോണിൽ വിളിച്ച് 50,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. തുടർന്ന്‌ പ്രതികൾ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു. പണം കൈക്കലാക്കിയ ശേഷമാണ് പ്രതികള്‍ യുവാവിനെ വിട്ടയച്ചത്.  യുവാവിന്റെ സഹോദരൻ വടകര പൊലീസിൽ പരാതി നൽകി. പ്രതികളുടെ ഫോൺ നമ്പറും ലോഡ്ജിലെ രജിസ്‌റ്ററിലെ മേൽവിലാസവും ശേഖരിച്ച പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതി അഷറഫ് 40 കിലോ കഞ്ചാവ് കടത്തിയ കേസിൽ  മൂന്നര വർഷം ശിക്ഷ കഴിഞ്ഞ്‌ അടുത്തിടെയാണ്‌ ഇറങ്ങിയത്. വടകര സിഐ പി വിനോദ്, എസ്ഐമാരായ കെ എ ഷറഫുദീൻ, കെ മനീഷ്, എൻ പി അമ്മദ്, എസ്ഐ കെ പി ഗിരീഷ്, സിപിഒ ഷിരാജ് എന്നിവരാണ്‌ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.

    No comments

    Post Top Ad

    Post Bottom Ad